തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. മുന്നണിയെ ഒരുമിച്ച് നിർത്തി 'ടീം യു.ഡി.എഫ്' എന്ന സങ്കല്പവുമായി വി.ഡി. ......
ന്യൂഡൽഹി: വാടകക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഭൂവുടമകൾക്ക് അനുകൂലമായി നിയമങ്ങൾ യാന്ത്രികമായി പ്രയോഗിക്കരുതെന്ന് സുപ്രീം കോടതി. വാടക കുടിശ്ശിക വരുത്തി എന്ന ഒറ്റക്കാരണത്താൽ, ഒഴിപ്പിക്കൽ കേസിൽ വാടകക്കാരന് കോടതിയിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം (Defence) പെട്ടെന്ന് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളവും അലവൻസുകളും പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, നേരിട്ടുള്ള രീതിയിലൂടെ (Direct Method) നിയമിതരായ ജീവനക്കാരുടെ ശമ്പളമാണ് പരിഷ്കരിച്ചിരിക്കുന്നത്. ......
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിൽ വടംവലികളും അധികാരക്കതിരുകളിലെ വെട്ടിനിരത്തലുകളും പുത്തരിയല്ല. എന്നാൽ, മന്ത്രിസഭാ രൂപീകരണ ചർച്ചകളും അതിനെത്തുടർന്ന് അണിയറയിൽ അരങ്ങേറിയ നാടകീയ നീക്കങ്ങളും പാർട്ടിയുടെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമാറ്റത്തിന് തുടക്കമായി വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ......
ചെങ്ങന്നൂർ: 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ പ്രസിദ്ധ സമൂഹസദ്യ തിങ്കളാഴ്ച നടക്കും .
രാവിലെ 7 മുതൽ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം,
രാവിലെ 11.30ന് ആനച്ചമയ പ്രദർശനം .ഉദ്ഘാടനം സിനി താരം സാധിക വേണുഗോപാൽ നിർവ്വഹിക്കും. തുടർന്ന് 12 ന് ഗോദാനം ,തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് 251 പറ അരിയുടെ സമൂഹസദ്യയും സമൂഹപ്രാർത്ഥനയും
ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ജനറൽ കൺവീനർ സന്തോഷ് മാലിയിൽ സ്വാഗതം പറയും . ......
ചെങ്ങന്നൂർ:വിവാഹവാഗ്ദാനം നൽകി ലൈംഗികവേഴ്ച നടത്തിയ ശേഷം മുങ്ങിക്കളഞ്ഞയാൾ അറസ്റ്റിലായി. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുവല്ലൂർ , പുതിയവീട്ടിൽ കൊട്ടിലിങ്ങൽ വീട്ടിൽ സലീം.പി.കെ (48) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിയായ മദ്ധ്യവയസ്കയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടാനായത്. ......
ചെങ്ങന്നൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ വെണ്മണി മാർത്തോമാ ഹൈസ്കൂളിന് ഇത് ചരിത്ര നിമിഷം. വിദ്യാലയത്തിൽ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ നാല് ജോഡി ഇരട്ടക്കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കി നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായി മാറി.
അലൈന - അൽ അമീൻ, ആശംസ - അനന്യ, ജിഷ്ണു - ജിത്തു, നിരഞ്ജൻ - നിവേദ് എന്നീ ഇരട്ട സഹോദരങ്ങളാണ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ......
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ......
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തുകയും വി.ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ പരമോന്നത നിയമപദവികളായ അഡ്വക്കേറ്റ് ജനറൽ (AG), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (DGP) നിയമനങ്ങൾക്കായി അണിയറയിൽ ചർച്ചകൾ സജീവം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് എ.ജിയായിരുന്ന കെ. ......